വിമാനത്തിൽ വിളമ്പിയ ഓംലെറ്റിൽ മുട്ടത്തോട്; കാറ്ററിങ് ഏജൻസിക്ക് പിഴയിട്ട് എയർ ഇന്ത്യ

ന്യൂഡൽഹി: വിമാനയാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റിൽ നിന്ന് മുട്ടത്തോട് ലഭിച്ചതിനെ തുടർന്ന് കാറ്ററിങ് ഏജൻസിക് ക് എയർ ഇന്ത്യ പിഴയിട്ടു. എൻ.സി.പിയുടെ രാജ്യസഭ അംഗമായ വന്ദന ചവാൻ എം.പിക്കാണ് ഓംലെറ്റിൽ നിന്ന് മുട്ടത്തോട് ലഭിച്ചത്. തുടർന്ന് ഇവർ പരാതിപ്പെടുകയായിരുന്നു.

പുനെ-ഡൽഹി വിമാനയാത്രക്കിടെയാണ് എം.പി ഓംലെറ്റ് ഓർഡർ ചെയ്തത്. മുട്ടത്തോട് ലഭിച്ചതിന് പുറമേ ഓംലെറ്റിലെ ഉരുളക്കിഴങ്ങ് അഴുകിയതായിരുന്നെന്നും ബീൻസ് വെന്തിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഫോട്ടോ സഹിതം എം.പി ഈ വിവരങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.

സംഭവം ഗൗരവമായി കാണുന്നുവെന്ന് അറിയിച്ച എയർ ഇന്ത്യ, കാറ്ററിങ് ഏജൻസിക്ക് പിഴ ചുമത്തിയതായും വിമാനത്തിലെ മുഴുവൻ ഭക്ഷണത്തിന്‍റെയും ചിലവ് ഏജൻസി വഹിക്കേണ്ടി വരുമെന്നും അറിയിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുത്തിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

Tags:    
News Summary - Air India penalises caterer after NCP MP gets eggs shells on omelette

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.