ഇസ്രായേൽ നഗരമായ തെൽ അവീവിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

തെൽ അവീവ്: ഇസ്രായേൽ നഗരമായ തെൽ അവീവിൽ നിന്നും അവിടേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. ആഗസ്റ്റ് എട്ട് വരെയാണ് സർവീസുകൾ നിർത്തിയത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

ഇസ്രായേലിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇക്കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക ചാർജില്ലാതെ അത് റദ്ദാക്കുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യാനുള്ള ഓപ്ഷൻ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തെ തുടർന്ന് ഇസ്രായേലും ഇറാനും തമ്മിലും സംഘർഷസാധ്യത ഉടലെടുത്തിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് വിമാനകമ്പനി സർവീസുകൾ നിർത്തിവെക്കുന്നതെന്നാണ് വിവരം. യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുന്തിയ പരിഗണന നൽകുന്നതെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Air India suspends flights to and from Israel's Tel Aviv until August 8 due to Middle East crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.