ന്യൂഡൽഹി: അഞ്ചു പൈലറ്റുമാരെ കൂടാതെ എയർ ഇന്ത്യയിലെ രണ്ടു ജീവനക്കാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു എൻജിനീയർക്കും ടെക്നീഷ്യനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാവിലെ അഞ്ച് എയർ ഇന്ത്യ പെലറ്റുമാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അവസാന യാത്ര കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പൈലറ്റുമാർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നാണ് സൂചന.
ഗ്വാൻഷുവിലേക്കുള്ള എയർ ഇന്ത്യ കാർഗോ വിമാനങ്ങളിലെ പൈലറ്റുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 18നാണ് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടു വരുന്നതിനായി എയർ ഇന്ത്യ വിമാനം ഗ്വാൻഷുവിലെത്തിയത്. ഇത് കൂടാതെ ഷാങ്ഹായിലേക്കും ഹോങ്ക്കോങ്ങിലേക്കും എയർ ഇന്ത്യ കാർഗോ വിമാനങ്ങളുടെ സർവീസ് നടത്തിയിരുന്നു.
നേരത്തെ യാത്രക്കു മുമ്പ് എയർ ഇന്ത്യ പൈലറ്റുമാർക്കെല്ലാം കോവിഡ് പരിശോധന കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. വന്ദേഭാരത് മിഷെൻറ ഭാഗമായി പ്രവർത്തിക്കുന്ന പൈലറ്റുമാരേയും കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.