ഹെലികോപ്ടർ അപകടം സംയുക്തസംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി; എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന് ചുമതല

ന്യൂഡൽഹി: സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത് അടക്കം 13 പേർ മരിച്ച കു​നൂർ സൈനിക ഹെ​ലി​കോ​പ്ട​ർ അപകടം സേനകളുടെ സംയുക്ത സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ. എയർ മാർഷൽ മാനവേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.

അപകടം നടന്ന നീ​ല​ഗി​രി ജി​ല്ല​യി​ലെ വെല്ലിങ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ഹെലികോപ്ടർ അപകടം സംബന്ധിച്ച പാർലമെന്‍റിൽ രാജ്നാഥ് സിങ് നടത്തിയ പ്രസ്താവനയിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം അറിയിച്ചത്.

ഹെലികോപ്ടർ അപകടത്തിൽ മരിച്ച 13 പേർക്ക് പാർലമെന്‍റിന്‍റെ ഇരുസഭകളും ആദരാഞ്ജലി അർപ്പിച്ചു. ലോക്സഭ, രാജ്യസഭ അംഗങ്ങൾ രണ്ട് മിനിട്ട് മൗനം ആചരിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്‍റിൽ പ്രസ്താവന നടത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മുതിർന്ന മന്ത്രിമാരുടെ യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, പ്രഹ്ലാദ് ജോഷി, നിർമല സീതാരാമൻ, അനുരാഗ് താക്കൂർ എന്നിവർ പങ്കെടുത്തു.

ബുധനാഴ്ച ഉച്ചയോടെയാണ് കു​നൂ​രി​നു​ സ​മീ​പം സൈ​നി​ക ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ് രാജ്യത്തിന്‍റെ പ്രഥമ​ സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​ർ മ​രി​ച്ചത്. തൃ​ശൂ​ർ പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ വ്യോ​മ​സേ​ന വാ​റ​ന്‍റ്​ ഓ​ഫിസ​ർ പ്ര​ദീ​പ്​ അ​റ​ക്ക​ലും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചിരുന്നു.

മൊ​ത്തം 14 പേ​രാ​ണ്​ എം.ഐ 17 വി5 റഷ്യൻ നിർമിത ഹെ​ലി​കോ​പ്​​ട​റി​ൽ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്. വ​ൻ​മ​ര​ങ്ങ​ൾ​ക്കു​ മു​ക​ളി​ൽ വ​ൻ​ശ​ബ്​​ദ​ത്തോ​ടെ ത​ക​ർ​ന്നു​വീ​ണ​യു​ട​ൻ കോ​പ്​​ട​ർ​​ തീ​പി​ടി​ച്ച്​ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ക്കുകയും കോ​പ്​​ട​റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റുകയും ചെ‍യ്തു. രക്ഷപ്പെട്ട ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ വ​രു​ൺ സി​ങ്​ 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - Air Marshal Manvendra Singh is heading the tri-services inquiry into the IAF Mi-17 crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.