12 വയസ്സ് വരെയുള്ള കുട്ടികളുടെ തൊട്ടടുത്ത് രക്ഷിതാക്കള്‍ക്കും സീറ്റ് അനുവദിക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശം

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). 12 വയസ്സ് വരെയുള്ള കുട്ടികളുടെ തൊട്ടടുത്ത് രക്ഷിതാക്കള്‍ക്കും സീറ്റ് അനുവദിക്കണമെന്ന് വിമാനക്കമ്പനികൾക്ക് ഡി.ജി.സി.എ നിർദേശം നൽകി. പേരുവിവരങ്ങളുടെ രേഖ സൂക്ഷിക്കുകയും വേണം.

കുടുംബത്തോടെ കൂട്ടമായി യാത്ര ചെയ്യുമ്പോൾപോലും കുട്ടികൾക്ക് മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും സമീപം ഇരിക്കാൻ കഴിയാത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. കൂട്ടമായി യാത്രചെയ്യുമ്പോൾ സീറ്റ് തെരഞ്ഞെടുക്കാൻ പണം നൽകാത്ത യാത്രക്കാരെ പലയിടത്തും ഇരുത്തുന്ന രീതിയുണ്ടായിരുന്നു. പുതിയ നിർദേശം നടപ്പായാൽ പ്രത്യേകം പണമടക്കാതെതന്നെ കുട്ടികളെ രക്ഷിതാക്കളിൽ ഒരാളുടെ കൂടെ ഇരുത്താൻ അനുവദിക്കും.

Tags:    
News Summary - Airline companies have been instructed to allow seats next to parents of children up to 12 years of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.