ട്രെയിനിന്​ പിന്നാലെ രാജ്യത്ത്​ വിമാന സർവീസും  പുനഃരാരംഭിക്കുന്നു

ന്യൂഡൽഹി: മെയ്​ 17ന്​ ലോക്​ഡൗൺ അവസാനിക്കുന്നതിന്​ പിന്നാലെ വിമാന യാത്രകൾ പുനഃരാരംഭിക്കാനുള്ള നീക്കങ്ങൾക്ക്​ തുടക്കമി​ട്ട്​ വ്യോമയാന മന്ത്രാലയം. ഡി.ജി.സി.എയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ന്യൂസ്​ 18നാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഘട്ടം ഘട്ടമായി വിമാന യാത്ര തുടങ്ങാനാണ്​ സർക്കാറി​​െൻറ  പദ്ധതി.

ആദ്യ ഘട്ടത്തിൽ രാജ്യത്തെ 25 ശതമാനം സെക്​ടറിൽ മാത്രമാവും സർവീസ്​ തുടങ്ങുക. രണ്ട്​ മണിക്കൂറിൽ താഴെയുള്ള യാത്രകളിൽ ഭക്ഷണം നൽകില്ലെന്നും വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്​തമാക്കിയിട്ടുണ്ട്​. എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്​ നിർബന്ധമായി ഡൗൺലോഡ്​ ചെയ്യണമെന്ന നിർദേശവും വിമാന യാത്രക്കാർക്ക്​ നൽകും.

നേരത്തെ ഇന്ത്യൻ റെയിൽവേ സർവീസുകൾ ഭാഗികമായി പുനഃരാരംഭിക്കുകയാണെന്ന്​ അറിയിച്ചിരുന്നു. മെയ്​ 12 മുതൽ 15 ട്രെയിനുകൾ​ ഡൽഹിയിൽ നിന്ന്​ രാജ്യത്തി​​െൻറ വിവിധ നഗരങ്ങളിലേക്ക്​ സർവീസ്​ നടത്തുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​​. 

Tags:    
News Summary - Airlines Likely to Resume Limited Operations Post May 17-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.