മുംബൈ: നടിയും മോഡലുമായ െഎശ്വര്യറായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ് ഭേദമായി. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇരുവരും കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടതായി െഎശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ അറിയിച്ചു.
താനും പിതാവ് അമിതാഭ് ബച്ചനും ചികിത്സയിൽ തുടരുകയാണെന്നും അഭിഷേക് ട്വിറ്ററിൽ കുറിച്ചു. ‘ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. െഎശ്വര്യയും ആരാധ്യയും കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടു. അവരിപ്പോൾ വീട്ടിലാണ്. ഞാനും പിതാവും ആശുപത്രിയിൽ തുടരും’-അഭിഷേക് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.