ന്യൂഡൽഹി: അറസ്റ്റിലായവരുടെ ശാരീരിക സാമ്പിൾ എടുക്കാൻ പൊലീസിന് വിപുലാധികാരം നൽകുന്ന വിവാദ ബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ലോക്സഭയിൽ നേരിട്ട് പ്രതിപക്ഷം. ലഖിംപുർ ഖേരിയിൽ നാലു കർഷകരെ വണ്ടി കയറ്റി കൊന്ന കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ പിതാവായ അജയ് മിശ്ര മാസങ്ങൾക്കു ശേഷമാണ് ലോക്സഭയിൽ സജീവമായത്. മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു.
ബിൽ അവതരിപ്പിക്കാൻ എഴുന്നേറ്റ അജയ് മിശ്രക്കെതിരെ കോൺഗ്രസ് സഭ നേതാവ് അധിർ രഞ്ജൻ ചൗധരിയും മറ്റും ആരോപണങ്ങൾ വർഷിച്ചു. ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച അജയ് മിശ്ര, തെളിയിച്ചാൽ രാഷ്ട്രീയം വിടുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദേശ പത്രികക്കൊപ്പം സത്യവാങ്മൂലവുമുണ്ട്. തനിക്കെതിരെ ഒറ്റ കേസുപോലുമില്ല. ഒരു മിനിറ്റെങ്കിലും ജയിലിൽ കഴിഞ്ഞിട്ടില്ല. മറിച്ചു തെളിയിച്ചാൽ രാഷ്ട്രീയം വിടാം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.