പുനെ: മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗം നേതാവായ ബജറങ് സോനവാനെ ശരദ് പവാർ വിഭാഗത്തോടൊപ്പം ചേർന്നു. പുനെയിൽ അധ്യക്ഷൻ ശരദ് പവാർ, സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
കഴിഞ്ഞ വർഷം എൻ.സി.പിയിലെ പിളർപ്പിന് ശേഷം സോനവാനെ അജിത് പവാറിന്‍റെയും ധനഞ്ജയ് മുണ്ടെയുടെയും വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. മഹാരാഷ്ട്ര ബീഡ് ജില്ലയിൽ നിന്നുള്ള നേതാവ് സോനവാനെ. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രീതം മുണ്ടെക്കെതിരെ ബീഡ് സീറ്റിൽ സോനവാനെ സ്ഥാനാർഥിയായിരുന്നു.
പാർട്ടി പ്രവേശനം പദവിക്ക് വേണ്ടിയല്ലെന്നും ശരദ് പവാർ നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്നും സോനവാനെ വ്യക്തമാക്കി. ബീഡിലെ പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ നൽകും. താൻ എന്നും എൻ.സി.പിക്കൊപ്പമായിരുന്നു. അജിത് പവാർ വിഭാഗത്തിൽ നിലകൊണ്ടതിൽ പ്രവർത്തകർ നിരാശരായിരുന്നു. അതിനാലാണ് പ്രവർത്തകർക്കൊപ്പം ശരദ് പവാറിന്‍റെ പാർട്ടിയിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബീഡ് സീറ്റിലെ സ്ഥാനാർഥിയെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ശരദ് പവാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.