വകുപ്പു വിഭജനം; ‘പവറ്​’ തെളിയിച്ച്​ അജിത്​ പവാർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ധാ​ന വ​കു​പ്പു​ക​ൾ നേ​ടി​യെ​ടു​ത്ത്​ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത്​ പ​വാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​സി.​പി വി​മ​ത​ർ. മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന വി​മ​ത​പ​ക്ഷ​ത്തി​ന്റെ​യും സം​സ്ഥാ​ന ബി.​ജെ.​പി​യു​ടെ​യും എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്ന്​​ ധ​ന​കാ​ര്യം, ആ​സൂ​ത്ര​ണം, കൃ​ഷി തു​ട​ങ്ങി 11 വ​കു​പ്പു​ക​ളാ​ണ്​ അ​ജി​ത്​ പ​ക്ഷം നേ​ടി​യെ​ടു​ത്ത​ത്.

ധ​ന​കാ​ര്യ, ആ​സൂ​ത്ര​ണ വ​കു​പ്പു​ക​ൾ അ​ജി​ത്​ പ​വാ​റി​ന്​ ന​ൽ​കി​യ​ത്​ ഷി​ൻ​ഡെ​പ​ക്ഷ​ത്തി​നും മ​റ്റൊ​രു ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ ബി.​ജെ.​പി​യി​ലെ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി​നും തി​രി​ച്ച​ടി​യാ​യി. ഫ​ഡ്​​നാ​വി​സ്​ കൈ​കാ​ര്യം​ചെ​യ്തു​വ​ന്ന വ​കു​പ്പു​ക​ളാ​ണി​ത്. അ​മി​ത്​ ഷാ ​ഉ​ൾ​പെ​ടെ​യു​ള്ള ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ ഇ​ട​പെ​ട​ലോ​ടെ​യാ​ണ്​ ധ​ന​കാ​ര്യം അ​ജി​തി​ന്​ വി​ട്ടു​കൊ​ടു​ത്ത​ത്.

മു​ൻ ഉ​ദ്ധ​വ്​ താ​ക്ക​റെ (എം.​വി.​എ) സ​ർ​ക്കാ​റി​ലും ധ​ന​കാ​ര്യം അ​ജി​തി​നാ​യി​രു​ന്നു. അ​ന്ന്​ അ​ജി​ത്​ ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ല്ല എ​ന്ന​താ​ണ്​​ വി​മ​ത നീ​ക്ക​ത്തി​നു​ള്ള കാ​ര​ണ​മാ​യി ഷി​ൻ​ഡെ പ​ക്ഷം ആ​രോ​പി​ച്ച​ത്. ഷി​ൻ​ഡെ മ​ന്ത്രി​സ​ഭ​യി​ലും അ​ജി​തി​ന്​ ധ​ന​കാ​ര്യം ല​ഭി​ച്ച​തോ​ടെ ഈ ​ആ​രോ​പ​ണ​മാ​ണ്​ പൊ​ളി​യു​ന്ന​ത്. അ​ബ്​​ദു​ൽ സ​ത്താ​ർ കൈ​കാ​ര്യം ചെ​യ്തു​വ​ന്ന​ കൃ​ഷി​വ​കു​പ്പ്​ അ​ജി​ത്​ പ​ക്ഷ​ത്തെ ധ​ന​ഞ്ജ​യ്​ മു​ണ്ടെ​ക്ക്​ ന​ൽ​കി​യ​തും ഷി​ൻ​ഡെ​ക്ക്​ തി​രി​ച്ച​ടി​യാ​യി.

ബി.​ജെ.​പി​യി​ലെ മം​ഗ​ൾ പ്ര​ഭാ​ത്​ ലോ​ധ​യു​ടെ വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ്​ അ​ജി​ത്​ പ​ക്ഷ​ത്തെ അ​തി​ഥി ത​ത്​​ക​രെ​ക്ക്​ ന​ൽ​കി. ല​വ്​ ജി​ഹാ​ദ്​ വി​വാ​ദം ആ​ളി​ക്ക​ത്തി​ച്ച്​ മി​ശ്ര​വി​വാ​ഹം നി​രീ​ക്ഷി​ക്കാ​നും ഇ​ട​പെ​ടാ​നും ലോ​ധ​യു​ടെ വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ്​ പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്കി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു. സ​ഹ​ക​ര​ണ വ​കു​പ്പും അ​ജി​ത്​ പ​ക്ഷ​ത്തെ ദി​ലി​പ്​ വ​ൽ​സെ പാ​ട്ടീ​ലി​നാ​ണ്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അ​ഴി​മ​തി കേ​സു​ക​ളി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ആ​ളാ​ണ്​ അ​ജി​ത്. ഇ​ഷ്ട വ​കു​പ്പു​ക​ൾ നേ​ടി​യെ​ടു​ത്ത്​ സ​ർ​ക്കാ​റി​ൽ ഷി​ൻ​ഡെ പ​ക്ഷ​ത്തേ​ക്കാ​ൾ ശ​ക്ത​ർ ത​ങ്ങ​ളാ​ണെ​ന്ന്​ അ​ജി​ത്​ പ​ക്ഷം തെ​ളി​യി​ച്ച​താ​യി നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. 

അയോഗ്യത ഹരജിയിൽ മഹാരാഷ്ട്ര സ്പീക്കർക്ക്​ സുപ്രീംകോടതി നോട്ടീസ്​

മും​ബൈ: മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ അ​ട​ക്കം ശി​വ​സേ​ന വി​മ​ത എം.​എ​ൽ.​എ​മാ​ർ​ക്കെ​തി​രാ​യ അ​യോ​ഗ്യ​ത ഹ​ര​ജി തീ​ർ​പ്പാ​ക്കു​ന്ന​ത്​ വൈ​കി​പ്പി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന ന​ൽ​കി​യ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി മ​ഹാ​രാ​ഷ്ട്ര സ്പീ​ക്ക​റു​ടെ മ​റു​പ​ടി തേ​ടി. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ്​ ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ​യ​ച്ച​ത്.

വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​ക​ളി​ൽ സ്​​പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ തീ​രു​മാ​നം മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന്​​ ഉ​ദ്ധ​വ്​ പ​ക്ഷം കോ​ട​തി​യി​ൽ ആ​രോ​പി​ച്ചു. അ​യോ​ഗ്യ​ത ഹ​ര​ജി​ക​ൾ ന​ൽ​കി​യി​ട്ട്​ ഒ​രു വ​ർ​ഷ​വും സ​മ​യ​ബ​ന്ധി​ത​മാ​യി ഹ​ര​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ്പീ​ക്ക​റോ​ട്​ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ട്​ ര​ണ്ടു​ മാ​സ​വും ക​ഴി​ഞ്ഞെ​ന്നും വി​ധി വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ്​ വി​മ​ത എം.​എ​ൽ.​എ​മാ​ർ​ക്ക്​ സ്പീ​ക്ക​ർ നോ​ട്ടീ​സ്​ അ​യ​ച്ച​തെ​ന്നും ഉ​ദ്ധ​വ്​ പ​ക്ഷം കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ഹ​ര​ജി തീ​ർ​പ്പാ​ക്കു​ന്ന​തി​ലെ സ്പീ​ക്ക​റു​ടെ നി​ഷ്‌​ക്രി​യ​ത്വം ഗു​രു​ത​ര​മാ​യ ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്നും അ​ത്​ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ടേ​ണ്ട​വ​രെ നി​യ​മ​സ​ഭ​യി​ൽ തു​ട​രാ​നും സ​ർ​ക്കാ​റി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ​ദ​വി​ക​ൾ വ​ഹി​ക്കാ​നും അ​നു​വ​ദി​ക്കു​ന്ന​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​ത്താം ഷെ​ഡ്യൂ​ൾ പ്ര​കാ​രം നീ​തി​പൂ​ർ​വ​വും പ​ക്ഷ​പാ​ത​മി​ല്ലാ​തെ​യും ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്​ സ്പീ​ക്ക​റു​ടെ നി​ഷ്ക്രി​യ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും ഉ​ദ്ധ​വ്​ പ​ക്ഷം ആ​രോ​പി​ച്ചു. ജ​സ്റ്റി​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, മ​നോ​ജ് മി​ശ്ര എ​ന്നി​വ​രാ​ണ്​ ബെ​ഞ്ചി​ലെ മ​റ്റം​ഗ​ങ്ങ​ൾ.

Tags:    
News Summary - Ajit Pawar's NCP gets finance, 6 other departments in Maharashtra Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.