എ.​ജെ.​എ​സ്.​യു നേതാവ് സു​ധേ​ഷ് മ​ഹ്തോ സില്ലിയിൽ ജനവിധി തേടും; ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത്

റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി സു​ധേ​ഷ് മ​ഹ്തോ​യു​ടെ ഓ​ൾ ഝാ​ർ​ഖ​ണ്ഡ് സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ (എ.​ജെ.​എ​സ്.​യു). എട്ട് സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് എ.​ജെ.​എ​സ്.​യു പുറത്തിറക്കിയത്.

എ.​ജെ.​എ​സ്.​യു അധ്യക്ഷൻ സു​ധേ​ഷ് മ​ഹ്തോ​ സില്ലി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. രണ്ട് സ്ഥാനാർഥികളുടെ പേരുകൾ അടുത്ത ദിവസം പ്രഖ്യാപിക്കും.

ഝാർഖണ്ഡിൽ എ​ൻ.​ഡി.​എ സഖ്യത്തിന്‍റെ ഭാഗമായ എ.​ജെ.​എ​സ്.​യു 10 സീറ്റുകളിലാണ് മൽസരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ഓൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ രണ്ട് സീറ്റിലാണ് വിജയിച്ചത്.

സീ​റ്റ് ​വി​ഭ​ജ​നം പ്രകാരം 81 അംഗ നിയമസഭയിൽ ബി.​ജെ.​പി 68 സീറ്റുകളിലും ജ​ന​താ​ദ​ൾ യു​നൈ​റ്റ​ഡ് (ജെ.​ഡി.​യു) രണ്ട് സീറ്റിലും ലോ​ക് ജ​ൻശ​ക്തി പാ​ർ​ട്ടി (രാം ​വി​ലാ​സ്) ഒരു സീറ്റിലും മൽസ​രി​ക്കും. ജി​ത​ൻ റാം ​മാ​ഞ്ചി​യു​ടെ ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച​ക്ക് (എ​ച്ച്.​എ.​എം) ഇ​ത്ത​വ​ണ സീ​റ്റി​ല്ല.

2019ൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) നേതൃത്വത്തിൽ യു.പി.എ സഖ്യം 47 സീറ്റ് നേടി സംസ്ഥാനത്ത് ഭരണം പിടിച്ചു. ബി.ജെ.പി 25 സീറ്റിലും എൻ.സി.പി, സി.പി.ഐ (എം.എൽ) എന്നിവർ ഓരോ സീറ്റുകളിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചു.

ഝാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.

Tags:    
News Summary - AJSU party releases the first list of candidates; Sudesh Mahto to contest from Silli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.