ഹൈദരാബാദ്: ഇത് തെൻറ അവസാന തെരഞ്ഞെടുപ്പായേക്കുമെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അക്ബറുദ്ദീൻ ഉവൈസി. ഹൈദരാബാദിലെ ചന്ദ്രഗ്യാൻഗുട്ട മണ്ഡലത്തിൽനിന്നും അഞ്ചാം തവണ ജനവിധി തേടുന്ന അക്ബറുദ്ദീൻ ഇവിടെ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഡയാലിസിസിന് വിധേയനാവാൻ ഡോക്ടർമാർ നിർദേശിച്ചുവെന്നും അക്ബറുദ്ദീൻ വിശദമാക്കി. 2011ൽ നടന്ന ആക്രമണത്തിൽ 44കാരനായ അക്ബറുദ്ദീെൻറ വൃക്കക്കരികിൽ വെടിയുണ്ട തുളച്ചു കയറിയിരുന്നു. അത് ഇതുവരെ പുറത്തെടുത്തിട്ടില്ല. ‘കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് കാര്യങ്ങൾ വരുതിയിൽ നിന്നു വിട്ടുപോയത്. ഡോക്ടർമാർ ഡയാലിസിസിന് നിർദേശിച്ചിരിക്കുകയാണിപ്പോൾ’ -അക്ബറുദ്ദീൻ പറഞ്ഞു.
എം.െഎ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസിയുടെ സഹോദരനാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.