ലഖ്നോ: സഖ്യം വിടുന്നതായി വ്യക്തമാക്കിയ മായാവതിക്ക് മറുപടിയുമായി അഖിലേഷ് യാദവ്. ബി.എസ്.പി സഖ്യത്തിനില്ലെങ്കി ൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ 11 സീറ്റിലും സമാജ്വാദി പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് അഖിലേഷ് പറഞ്ഞു. ഞങ്ങളുടെ വ ഴികൾ വ്യത്യസ്തമാണെങ്കിൽ അങ്ങനെ. അവരുടെ തീരുമാനം സ്വഗതം ചെയ്യുന്നുവെന്നും അഖിലേഷ് പറഞ്ഞു. സഖ്യത്തിൽനിന്ന് പിൻ മാറിയതായി മായാവതി പറഞ്ഞതിനു പിന്നാലെയാണ് സമാ പാർട്ടി നേതാവ് അഖിലേഷ് നയം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിൽനിന്ന് എന്തെങ്കിലും പഠിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പുതുതായി ഒന്നും ഒന്നും പഠിക്കാനില്ലെന്നും ഞങ്ങളിപ്പോൾ തെരഞ്ഞെടുപ്പ് ജയിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്നിട്ടും യു.പിയിൽ നേട്ടമുണ്ടാക്കാൻ കഴിയാതെപോയ സാഹചര്യത്തിലാണ് ബി.എസ്.പി നേതാവ് മായാവതി എസ്.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. മഹാസഖ്യമുണ്ടാക്കിയതിന്റെ പ്രയോജനം ബി.എസ്.പിക്ക് കിട്ടിയില്ലെന്നാണ് മായാവതിയുടെ വിലയിരുത്തൽ. ബി.എസ്.പി അണികളുടെ വോട്ട് സമാജ്വാദി പാർട്ടിക്ക് കിട്ടി. പക്ഷേ, തിരിച്ച് പ്രയോജനമുണ്ടായില്ല. ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും സഖ്യം ഉപേക്ഷിച്ചത് എല്ലാ കാലത്തേക്കുമല്ലെന്നും മായാവതിയും വ്യക്തമാക്കിയിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ ദീർഘകാലം ബദ്ധവൈരികളായിരുന്ന ബി.എസ്.പിയും സമാജ്വാദി പാർട്ടിയും ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യമുണ്ടാക്കിയത്. പക്ഷേ, 80 സീറ്റിൽ ബി.എസ്.പിക്ക് 10ഉം സമാജ്വാദി പാർട്ടിക്ക് അഞ്ചും സീറ്റും മാത്രമാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.