കാലം മാറി; താജിനെ പരിഹസിച്ചവർ അവിടെ വ്യത്തിയാക്കാനെത്തി -അഖിലേഷ്

ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ് മഹൽ പരിസരം വൃത്തിയാക്കിയതിനെ പരിഹസിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. നോക്കൂ കാര്യങ്ങൾ മാറുന്നത്, താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞവർ താജിന്‍റെ പരിസരം വൃത്തിയാക്കാൻ നിർബന്ധിതരായെന്ന് അഖിലേഷ് പരിഹസിച്ചു.

പരിസരം വ്യത്തിയാക്കൽ പൂർത്തിയായതോടെ ഇനി ആ ഫോട്ടോകൾക്കായാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താജ്മഹലിന്‍റെ മുമ്പിൽ നിന്ന് ഫോട്ടോ എടുക്കുകയെന്നത് ഒാരോരുത്തരുടെയും സ്വപ്നമാണെന്നും അഖിലേഷ് വ്യക്തമാക്കി. 

മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഖിലേഷ് ഭാര്യ ഡിംപിൾ യാദവിനൊപ്പം താജ്മഹൽ സന്ദർശിച്ചിരുന്നു. 

വ്യാഴാഴ്ച രാവിലെയാണ് പൊതു ശുചീകരണം പ്രോത്​സാഹിപ്പിക്കാൻ ബേസ്​ ബോൾ ​െതാപ്പിയും ഗ്ലൗസും ധരിച്ച്​ താജ്മഹലി​​​​​​െൻറ പടിഞ്ഞാറെ ഗേറ്റിനു സമീപം പാർക്കിങ്ങ്​ ഏരിയയിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം യോഗി ശുചീകരണം നടത്തിയത്.  യോഗിക്കും പ്രവർത്തകർക്കും ശുചീകരണം നടത്താൻ വേണ്ടി കുറച്ചു സ്​ഥലം വൃത്തിയാക്കാതെ അധികൃതർ ഒഴിച്ചിടുകയായിരുന്നു. 

താജ്മഹലിനെക്കുറിച്ചുള്ള ബി.ജെ.പി എം.എൽ.എ സംഗീത് സോമി​​​​​െൻറയും എം.പി വിനയ് കത്യാറി​​​​​െൻറയും വിവാദ പരമാർശങ്ങൾ ചർച്ചയാകുന്നതിനിടെയാണ് യോഗി ആദിത്യനാഥി​​​​​െൻറ സന്ദർശനം. താജ്മഹലിനെതിരായ ബി.ജെ.പി നേതാക്കളുടെ വിവാദപ്രസ്താവനകള്‍ കടുത്ത വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം കൈകഴുകിയെങ്കിലും വിവാദം തുടരുകയാണ്. ഇതിനിടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. 

താജ് നഗരത്തിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വികസന പദ്ധതികൾക്കായി 370 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന് യോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ടൂറിസം കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിനു പിന്നാലെയാണ് ബി.ജെ.പി നേതാക്കളും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയത്.

Tags:    
News Summary - Akhilesh Yadav Mocks Yogi Adityanath's Taj Mahal Trip-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.