ലഖ്നോ : മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന് ഭാരതരത്‌ന നൽകണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചൗധരി ചരൺ സിംഗിന്‍റെ ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് അഖിലേഷ് യാദവിന്‍റെ ആവശ്യം. ചരൺ സിംഗിന്‍റെ 119-ാം ജന്മവാർഷികമാണിന്ന് രാജ്യം ആചരിച്ചത്.
" ചൗധരി ചരൺ സിംഗിന്‍റെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ സ്നേഹത്തോടെ അനുസ്മരിക്കുന്നു,ഈ കർഷക ദിനത്തിൽ, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ജിക്ക് 'ഭാരത് രത്‌ന' നൽകണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ ജീവിതം കർഷകർക്കും രാജ്യത്തിനും വേണ്ടിയായിരുന്നെന്നും അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
നേരത്തെ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചൗധരി ചരൺ സിംഗിന്‍റെ ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ചിരുന്നു. കർഷകരുടെ അവകാശങ്ങളുടെയും താൽപ്പര്യങ്ങളുടെയും ശക്തമായ ശബ്ദമായിരുന്നു ചൗധരി ചരൺ സിംഗെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
2001ലാണ് ചൗധരി ചരൺ സിങ്ങിന്‍റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചത്. . കർഷകരുടെ ഉന്നമനത്തിനും കാർഷിക മേഖലയുടെ വികസനത്തിനും ചൗധരി ചരൺ സിംഗ് നൽകിയ സംഭാവനകൾ മുന്‍നിർത്തിയായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.