ലഖ്നോ: അതിർത്തിയിൽ കൊല്ലപ്പെടുന്ന സൈനികരെക്കുറിച്ച് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയ പരാമർശം വിവാദമാകുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സൈനികർ അതിർത്തിയിൽ കൊല്ലപ്പെടുേമ്പാൾ ഗുജറാത്തിൽനിന്നുള്ളവർ മാത്രം അതിൽ ഉൾപ്പെടാത്തതെന്താണെന്നായിരുന്നു കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് ചോദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദേശമായ ഗുജറാത്തിനെക്കുറിച്ച് നടത്തിയ പരാമർശം പ്രധാനമന്ത്രിയെ പരോക്ഷമായി ലക്ഷ്യംവെച്ചുള്ളതും ഗുജറാത്തിലെ ജനങ്ങളുടെ ദേശസ്േനഹത്തെ ചോദ്യംചെയ്തുകൊണ്ടുള്ളതുമാണെന്നാണ് ആരോപണം. അഖിലേഷിെൻറ പ്രസ്താവനക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തുവന്നു. കോൺഗ്രസും അഖിലേഷിെൻറ നിലപാടിനെ വിമർശിച്ചിട്ടുണ്ട്.
സൈനികർ ഏതെങ്കിലും സംസ്ഥാനത്തിേൻറതല്ലെന്നും അവർ മുഴുവൻ ഇന്ത്യക്കാരുടെയും പ്രതിനിധികളാണെന്നും ബി.ജെ.പി പ്രതികരിച്ചു. യു.പി തെരഞ്ഞെടുപ്പിലെ പരാജയത്തിെൻറ ആഘാതത്തിൽനിന്ന് അഖിലേഷ് മുക്തനായിട്ടില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. രാജ്യത്തിെൻറ സുരക്ഷയെക്കുറിച്ചും ഇന്ത്യൻ സൈന്യത്തെക്കുറിച്ചും അറിയാതെ നടത്തിയ പ്രസ്താവനയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഖിലേഷിെൻറ പ്രസ്താവന തികച്ചും നിഷേധാത്മകമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ധീരരായ സൈനികരുടെ രക്തസാക്ഷിത്വത്തെ വിഭാഗീയമായി കാണുന്നത് തികച്ചും തെറ്റാണെന്ന് കോൺഗ്രസ് നേതാവ് കെ.ടി.എസ്. തുളസി പറഞ്ഞു. പഞ്ചാബിനോ ബംഗാളിനോ ഗുജറാത്തിനോ പ്രത്യേകമായി സൈനികരില്ലെന്നും എല്ലാവരും ഇന്ത്യൻ സൈനികരാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.