ലഖ്നോ: വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വോട്ട് നേടിയതെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടുയന്ത്രത്തെക്കുറിച്ച് ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച ആരോപണങ്ങളെ അഖിലേഷും പിന്തുണച്ചു. ജനാധിപത്യത്തില്‍ വോട്ട് കിട്ടുന്നത് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത് വഴിയല്ല, തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ആണെന്നാണ് തോന്നുന്നതെന്ന് അഖിലേഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്‍െറ എല്ലാ റാലികളിലും വന്‍ ജനക്കൂട്ടമുണ്ടായിരുന്നു.
ഇത്തരമൊരു പരാജയം സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. അടുത്ത സര്‍ക്കാര്‍ എസ്.പി സര്‍ക്കാറിനെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് തന്‍െറ എക്സ്പ്രസ്വേ ഇഷ്ടമായിട്ടുണ്ടാകില്ല. അവര്‍ ബുള്ളറ്റ് ട്രെയിനിനാണ് വോട്ട് ചെയ്തത്. ബി.ജെ.പി സര്‍ക്കാറിന്‍െറ ആദ്യ മന്ത്രിസഭായോഗത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയാല്‍ സന്തോഷമാകും. വോട്ടുയന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.