അലഹബാദ്​ ഹൈകോടതി കണ്ടെത്തിയ ‘സാ​േങ്കതിക പിഴവ്​’ അസാധു 

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനിയെയും മറ്റും കുറ്റമുക്തരാക്കുന്നതിന് അലഹബാദ് ഹൈകോടതി സിംഗ്ൾ ബെഞ്ച് 2001 ഫെബ്രുവരി 12ന് കണ്ടെത്തിയ സാേങ്കതിക പിഴവ് സുപ്രീംകോടതി അസാധുവാക്കി. സി.ബി.െഎയുടെ സംയുക്ത അന്വേഷണത്തിനു പാകത്തിൽ 1993 ആഗസ്റ്റിൽ റായ്ബറേലി കേസ് ലഖ്നോവിലേക്ക് ആദ്യം മാറ്റിയതിന് അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ അനുവാദം സംസ്ഥാന സർക്കാർ തേടിയില്ലെന്ന കാരണമാണ് ജഡ്ജി പറഞ്ഞത്. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം ഇറക്കാനാകെട്ട സംസ്ഥാന സർക്കാർ തയാറായതുമില്ല. 
വാജ്പേയി സർക്കാറിെൻറ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അദ്വാനിയും മറ്റു ബി.ജെ.പി നേതാക്കളും 2001 മേയ് നാലിന് ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്തു. കീഴ്ക്കോടതി ഇൗ കുറ്റം ഒഴിവാക്കുകയുംചെയ്തു.  അങ്ങനെയാണ് റായ്ബറേലി കേസ് വീണ്ടും റായ്ബറേലി കോടതിയിൽ തിരിച്ചെത്തിയത്. അവിടെനിന്ന് ഒരു പുരോഗതിയും റായ്ബറേലി കേസിൽ ഉണ്ടായില്ല. 
കീഴ്ക്കോടതി ഗൂഢാലോചനക്കുറ്റം ഒഴിവാക്കി ഒരു പതിറ്റാണ്ടിനു ശേഷമാണ് യു.പി.എ സർക്കാറിെൻറ കാലത്ത് സി.ബി.െഎ അപ്പീലുമായി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, അപ്പീൽ തള്ളി.  2011ൽ സി.ബി.െഎ സുപ്രീംകോടതിയെ സമീപിച്ചു. 
Tags:    
News Summary - alahabad court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.