അലിഗഢ്: റോഡിൽ മതപരമായ പരിപാടികൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി അലിഗഢ് പ്രാദേശിക ഭരണകൂടം. അനുമതിയ ില്ലാതെ മതപരമായ ചടങ്ങുകൾ റോഡരികിൽ വെച്ച് നടത്തരുതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ചൊവ്വ, ശനി ദി വസങ്ങളിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ മഹാ ആരതി എന്ന ചടങ്ങ് റോഡിൽ വെച്ച് നടത്തിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിനാണ് ജില്ലാ മജിസ്ട്രേറ്റിെൻറ നടപടി.
പൊതുയിടമായ റോഡിൽ മതപരമായ ചടങ്ങുകൾ നടത്തുന്നത് അലിഗഢിെൻറ സമാധാന അന്തരീക്ഷത്തെ ബാധിക്കും. എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്. ആരാധന ക്ഷേത്രങ്ങളിലോ മതകേന്ദ്രങ്ങളിലോ വെച്ച് നടത്തണം. റോഡിൽ ഇത്തരം ചടങ്ങുകൾ നടത്തുന്നത് ക്രമസമാധാന നിലയെ ബാധിക്കും. ബന്ധപ്പെട്ട സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം ജാഗ്രത പുലർത്തണമെന്നും അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് സി.ബി സിങ് അറിയിച്ചു.
അടുത്തിടെ, രാമായണം വായിച്ചതിന് പ്രദേശത്തെ അഞ്ച് മുസ്ലിം യുവാക്കൾ ക്രൂര മർദനത്തിന് ഇരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.