ന്യൂഡൽഹി: ഇറാഖിലെ മൂസിലിൽ നിന്ന് മൂന്ന് വർഷം മുമ്പ് െഎ.എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാർലമെൻറിൽ അറിയിച്ചു. ഇവരിൽ ഭൂരിഭാഗം പേരും തൊഴിലാളികളായിരുന്നു. മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞതായും മൃതദേഹം ഏറ്റുവാങ്ങാൻ കേന്ദ്ര മന്ത്രി വി.കെ സിങ് ഇറാഖിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
തട്ടിക്കൊണ്ടു പോയവരിൽ നിന്നും രക്ഷപ്പെട്ട ഹർജിത് മാസിഹ് എന്നയാളാണ് ആദ്യം വിവരം നൽകിയത്. 40 പേരടങ്ങുന്ന സംഘത്തിലെ ഭാക്കിയുള്ളവരെ ജൂൺ 15ന് വെടിവെച്ച് കൊന്നതായി ഹർജിത് വെളിപ്പെടുത്തിയിരുന്നു. മരിച്ചവരിൽ 22 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. ഭാക്കിയുള്ളവർ ഹിമാചൽ, ബിഹാർ, പശ്ചിമ ബംഗാൾ സ്വദേശികളായിരുന്നുവെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
കേന്ദ്രസർക്കാർ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്. കൂട്ടശവക്കുഴിയിൽ നിന്നാണ് അവരുടെ മൃതദേഹങ്ങൾ ലഭിച്ചതെന്നും കാണായായവരുടെ ബന്ധുക്കളിൽനിന്നു ഡിഎന്‍എ പരിശോധനകൾക്കായി സാംപിൾ ശേഖരിച്ച് അത് പരിശോധനകൾക്കായി ഇറാഖിലേക്ക് അയച്ചിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
2014 ജൂണിൽ മൂസിൽ നഗരം െഎ.എസ് പിടിച്ചെടുത്ത ശേഷമാണ് ഇവരെ തട്ടികൊണ്ടുപോയത്. നഗരം വിടാനൊരുങ്ങവെ ആയിരുന്നു തൊഴിലാളികൾ തീവ്രവാദികളുടെ പിടിയിലാകുന്നത്. ഭീകരരിൽനിന്നു മൂസിൽ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാതായവരുടെ വിവരം തേടി വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങിനെ ഇറാഖിലേക്ക് അയച്ചിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തിൽ കടുത്ത ദു:ഖം രേഖപ്പെടുത്തി രംഗത്ത് വന്നു. തീവ്രവാദികളാൽ കൊല്ലപ്പെട്ടവരിൽ കൂടുതൽ പേർ പഞ്ചാബികളാണ് അവർ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷിയോടെ കാത്തിരുന്ന കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും അമരീന്ദർ സിങ് പറഞ്ഞു.
Shattered at the heart-wrenching news from @SushmaSwaraj that the 39 Indians missing in Iraq, most of whom were Punjabis, are dead. My heart goes out to the families who had been living in hope since their reported abduction by ISIS in 2014. Prayers with all of them.
— Capt.Amarinder Singh (@capt_amarinder) March 20, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.