ന്യൂഡൽഹി: പശുവിെൻറ പേരിൽ ഗോരക്ഷകഗുണ്ടകൾ പെഹ്ലുഖാനെ അടിച്ചുകൊന്ന കേസിൽ അവശേഷിച്ച രണ്ടുപേർക്കും രാജസ്ഥാൻ ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഏഴുപേരിൽ അഞ്ചുപേർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇതിൽ ദയാനന്ദ് (47), യോഗേഷ് കുമാർ(30) എന്നിവർക്കാണ് കഴിഞ്ഞദിവസം ഹൈകോടതി ജാമ്യം നൽകിയത്.
ഏപ്രിൽ ഒന്നിന് രാജസ്ഥാനിലെ അൽവാറിൽ വെച്ചായിരുന്നു തെൻറ ഫാമിലേക്ക് പശുക്കളെ വാങ്ങി മടങ്ങുകയായിരുന്ന ഹരിയാനയിലെ നൂഹ് സ്വദേശിയായ പെഹ്ലുഖാനും കൂടെയുണ്ടായിരുന്ന നാലുപേർക്കും നേരെ ഗോ രക്ഷകഗുണ്ടകളുടെ ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിച്ച് രണ്ടുദിവസം കഴിഞ്ഞ് പെഹ്ലുഖാൻ മരിച്ചു. ആക്രമിച്ചവരിൽ നേരിട്ട് അറിയാവുന്ന പ്രതികളെക്കുറിച്ച് പൊലീസിന് അദ്ദേഹം മൊഴി നൽകിയിരുന്നു. എന്നാൽ, പെഹ്ലുഖാെൻറ മരണമൊഴിയിലും ദൃക്സാക്ഷിയായ മകെൻറ മൊഴിയിലും പരാമർശിച്ച ആറുപേരെ കേസിൽ നിന്ന് ഒഴിവാക്കി സെപ്റ്റംബർ 14ന് ബി.ജെ.പിസർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മൊഴിയിൽ വ്യക്തമാക്കിയ ഹുകൂം ചന്ദ്, നവീൻ ശർമ, രാഹുൽ സൈനി, സുധീർ, ഒാം പ്രകാശ്, ജഗ്മൽ യാദവ് എന്നിവരെയാണ് അന്വേഷണസംഘം ക്ലീൻചിറ്റ് നൽകി രക്ഷിച്ചത്. ഏതാനും പൊലീസുകാരുെടയും ഗോ ശാല നടത്തിപ്പുകാരെൻറയും മൊഴി ആധാരമാക്കിയാണ് പ്രതികൾക്ക് ക്ലീൻചീറ്റ് നൽകാൻ കാരണം സമർപ്പിച്ചത്. ആൽവാർ പൊലീസായിരുന്നു തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. തീവ്രഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെതുടർന്ന് കേസ് പിന്നീട് ബി.ജെ.പി സർക്കാർ സി.ബി.സി.െഎ.ഡിക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.