അലഹാബാദ്: ഭർത്താവിന് പ്രായപൂർത്തിയായിട്ടില്ല. 16 വയസ്സേയുള്ളൂ. ഭാര്യയാകെട്ട പ്രായപൂർത്തിയായതാണ്. ഇൗ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. 'കുട്ടി ഭർത്താവി'നെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈകോടതിയിൽ ഭാര്യ നൽകിയ കേസിൽ ഒടുവിൽ കോടതി വിധിപറഞ്ഞു. 'ഭാര്യയുടെ കസ്റ്റഡിയിൽ ഭർത്താവിനെ വിട്ടുകൊടുക്കാൻ പറ്റില്ല'.
ഭാര്യയാണെന്ന കാരണത്താൽ കുട്ടിയായ ഭർത്താവിനെ വിട്ടുകൊടുത്താൽ അത് പ്രായപൂർത്തിയാകാത്തവനും പ്രായപൂർത്തിയായവളും ഒന്നിച്ചുകഴിയാൻ അനുവദിക്കുന്നതിന് തുല്യമാകുമെന്നും അവരുടെ വിവാഹം അസാധുവാണെന്നും ജസ്റ്റിസ് ജെ.ജെ. മുനീർ നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത മകെൻറ വിവാഹത്തിലെ നിയമസാധുത ചോദ്യംചെയ്ത് കോടതിയിലെത്തിയത് 'പയ്യെൻറ' അമ്മതന്നെയാണ്. പ്രായപൂർത്തിയാവാൻ 2022 ഫെബ്രുവരി നാലുവരെ കാത്തിരിക്കണം. അമ്മക്കൊപ്പം പോകാൻ താൽപര്യമില്ലാത്തതിനാൽ പയ്യനെ അതുവരെ സംരക്ഷിക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.