ശ്രീനഗർ: സീറ്റ് പങ്കുവെക്കൽ ധാരണക്ക് ഒരുക്കമാണെങ്കിൽ കോൺഗ്രസുമായി സഖ്യമുണ്ട ാക്കുന്നതിന് തയാറാണെന്ന് നാഷനൽ കോൺഫറൻസ് നേതാവും ജമ്മു-കശ്മീർ മുൻ മുഖ്യമന് ത്രിയുമായ ഉമർ അബ്ദുല്ല. താഴ്വരയിലെ മൂന്ന് സീറ്റുകളിൽ നാഷനൽ കോൺഫറൻസ് മത്സരിക്കുമെന്നത് അംഗീകരിക്കാൻ തയാറാണെങ്കിൽ മാത്രമേ സഖ്യത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ എന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
‘അത് കോൺഗ്രസിന് സമ്മതമാണെങ്കിൽ മറ്റു മൂന്ന് മണ്ഡലങ്ങളെക്കുറിച്ച് ചർച്ചയാവാമെന്ന് അറിയിച്ചിട്ടുണ്ട്’ -ഉമർ അബ്ദുല്ല പറഞ്ഞു. ആറ് സീറ്റുകളുള്ള ജമ്മു-കശ്മീരിൽ ഏപ്രിൽ 11, 18, 23, 29 മേയ് ആറ് തീയതികളിലാണ് വോെട്ടടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.