ജയ്പൂർ: രാജസ്ഥാനിലെ ആൽവാറിൽ രണ്ടുവർഷത്തോളം 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പൊലീസിെൻറ അനാസ്ഥയാണ് അതിക്രമത്തിന് കാരണമെന്നും ആരോപിച്ചു.
2019 ഏപ്രിലിലായിരുന്നു ആദ്യ അതിക്രമം. 20കാരിയായ വിദ്യാർഥിനിയെ പരീക്ഷക്ക് പോകുന്നതിനിടെ വികാസ്, ഭുരു ജാത് എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം, 20കാരി മാലഖേര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ കുറ്റവാളികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ നടപടികൾ സ്വീകരിക്കാനോ പൊലീസ് തയാറായില്ല.
പരാതി നൽകിയതോടെ പെൺകുട്ടിയെ അക്രമികൾ വീണ്ടും ഉപദ്രവിക്കുകയായിരുന്നു. രണ്ടുവർഷത്തോളം നിരന്തരം കൂട്ടബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം.
ജൂൺ 25ന് ബലാത്സംഗത്തിെൻറ ദൃശ്യങ്ങൾ ഗൗതം സായ്നി എന്നയാൾ പെൺകുട്ടിക്ക് അയക്കുകയും തന്നെ കാണണമെന്ന് അറിയിക്കുകയുമായിരുന്നു. ഇല്ലെങ്കിൽ കുടുംബാംഗങ്ങൾക്ക് അയച്ചുനൽകുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, പെൺകുട്ടി അയാൾക്ക് സമീപം പോകാതെ വന്നതോടെ ദൃശ്യങ്ങൾ രണ്ടുദിവസത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ജൂൺ 28ന് വീണ്ടും മാലഖേര പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതിയുമായെത്തി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.