ചണ്ഡിഗഡ്: ഡൽഹിയിലെ ഇന്ത്യ ഗേറ്റിന് മുമ്പിൽ പ്രതിഷേധക്കാർ ട്രാക്ടർ കത്തിച്ചത് കർഷകരുടെ രോഷമാണ് കാണിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. അടിസ്ഥാന താങ്ങുവില എന്തുകൊണ്ട് കാർഷിക ബില്ലിൻെറ ഭാഗമാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
'ജനങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് അവർ കാണിച്ചുതരുന്നു. അവരുടെ രോഷം. അവർക്കറിയില്ല അവർ ഉൽപ്പാദിപ്പിക്കുന്ന വിളകൾ ആരാണ് വാങ്ങാൻ പോകുന്നതെന്ന്' - അമരീന്ദർ സിങ് എൻ.ഡി.ടി.വിയോട് പറഞ്ഞു.
കേന്ദ്രസർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാറ കാലനിൽ ധർണ ഇരിക്കുകയാണ്.
കാർഷിക നിയമത്തിനെതിരെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുെമന്ന് അമരീന്ദർ സിങ് പറഞ്ഞിരുന്നു. സംസ്ഥാന വിഷയമായ കൃഷിയിൽ ഇടപെടാൻ കേന്ദ്രസർക്കാറിന് അധികാരമില്ല. നിയമനിർമാണം കോടതിയിൽ േചാദ്യം ചെയ്യെപ്പടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കാർഷിക മേഖലയെ ബാധിക്കുന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.