ജമ്മു: അമർനാഥ് തീർഥാടകരുടെ മൂന്നാം സംഘം ശനിയാഴ്ച ജമ്മുവിൽനിന്ന് പുറപ്പെട്ടു. 4400 പേരാണ് സംഘത്തിലുള്ളത്. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽമൂലം ഗതാഗതം തടസ്സപ്പെട്ടതിനാൽ ഏതാനും ദിവസം നിർത്തിവെച്ചിരുന്ന യാത്ര വീണ്ടും പുനരാരംഭിക്കുകയായിരുന്നു. 3298 പുരുഷന്മാരും 986 സ്ത്രീകളും 193 യോഗികളും ഭിന്നലിംഗക്കാരും അടങ്ങുന്ന സംഘം സി.ആർ.പി.എഫ് ഭടന്മാരുടെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നത്.
ദക്ഷിണ കശ്മീരിലെ ഹിമാലയ പർവതത്തിൽ സ്ഥിതിചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രം സമുദ്രനിരപ്പിൽനിന്ന് 3888 മീറ്റർ ഉയരത്തിലാണ്. ജൂൺ 28ന് അമർനാഥ് യാത്ര തുടങ്ങിയശേഷം 9238 പേരാണ് ജമ്മുവിൽനിന്ന് പുറപ്പെട്ടത്.
യാത്രികർക്കുനേരെ തീവ്രവാദ ഭീഷണിയുള്ളതിനാൽ പൊലീസടക്കം വിവിധ സേനാവിഭാഗങ്ങളിൽപ്പെട്ട 40,000ത്തോളം പേരെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 48 ദിവസമായിരുന്നു യാത്ര അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 40 ദിവസമാക്കി. ശ്രാവൺ പൂർണിമ ദിനമായ ആഗസ്റ്റ് ഏഴിനാണ് യാത്ര അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.