മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കൊണ്ടിടുകയും ഉടമയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സചിൻ വാസെയെ സർവിസിൽനിന്ന് പുറത്താക്കാൻ നടപടി തുടങ്ങി. കേസിൽ വാസെയുടെ പങ്ക് വ്യക്തമാക്കി എൻ.െഎ.എ മുംബൈ പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകി.
ഇതിനു പുറമെ സചിനെതിരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഇൗ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. നടപടിക്കായി മുംബൈ പൊലീസിെൻറ നിയമ വിഭാഗത്തിന് റിപ്പോർട്ടുകൾ കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
സചിൻ അന്വേഷണം നടത്തിയ കേസുകളുമായി ബന്ധപ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി ക്രൈംബ്രാഞ്ചും കണ്ടെത്തി. ടി.ആർ.പി തട്ടിപ്പ് കേസന്വേഷണത്തിനിടെ ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച് കൗൺസിലിൽനിന്ന് 30 ലക്ഷം രൂപ സചിൻ കൈക്കൂലി വാങ്ങിയതായി കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.