ലക്നോ: ബി.ആർ അംബേദ്കർ മഹാത്മാ ഗാന്ധിജിയെക്കാൾ വലിയ നേതാവാണെന്നും സമൂഹത്തിൽ നീതി ഉറപ്പുവരുത്തുന്ന തരത്തിൽ മതേതരവും വർഗരഹിതവുമായ ഭരണഘടന ഉറപ്പു വരുത്തിയ ദലിത് വ്യക്തിത്വം എന്നതാണ് അംബേദ്കറിെൻറ ഉയർച്ചക്ക് കാരണമെന്നും മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി.
ഉത്തർ പ്രദേശിലെ സംബാലിൽ ഞായറാഴ്ച നടന്ന പാർട്ടി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതേതര ഭരണഘടനക്ക് അംബേദ്കർ രൂപം നൽകിയിട്ടില്ലായിരുന്നെങ്കിൽ രാജ്യത്ത് അനീതിയുടെ വ്യാപനം വർദ്ധിക്കുമായിരുന്നു എന്നും ഉവൈസി കൂട്ടിച്ചേർത്തു.
ഖാദി കലണ്ടറിൽ ഗാന്ധിയെ മാറ്റി മോദിയുടെ ചിത്രം ചേർത്തതിനെയും മിന്നലാക്രമണത്തിന് ശേഷം 28 ഇന്ത്യൻ പട്ടാളക്കാർ മരിക്കാൻ കാരണമായത് പ്രധാനമന്ത്രിയുടെ വിദേശ നയത്തിലെ പരാജയമാണെന്നും ഉവൈസി പറഞ്ഞു. നോട്ടുപിൻവലിക്കൽ സാധാരണക്കാരെ കഷ്ടത്തിലാക്കിയെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് അച്ഛൻ മുലായം സിങ് യാദവിൽ വിശ്വാസമില്ലാതായെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.