ശ്രീനഗർ: ലഡാഖിൽ ഇന്ത്യ-ചൈന അതിർത്തിതർക്കം പുകയുന്നതിനിടെ അടിയന്തര ആവശ്യങ്ങൾക്ക് വിമാനങ്ങൾക്ക് ഉപയോഗിക്കാനായി എയർസ്ട്രിപ്പ് നിർമിക്കുന്നു. ദക്ഷിണ കശ്മീരിൽ ശ്രീനഗർ-ജമ്മു ദേശീയപാതയോട് ചേർന്നാണ് എയർസ്ട്രിപ്പ് നിർമിക്കുന്നത്. ബിജ്ബഹറ മേഖലയിൽ ദേശീയപാത അതോറിറ്റിയാണ് നിർമാണം നടത്തുന്നത്.
അതേസമയം, അതിർത്തിതർക്കയുമായി നിർമാണത്തിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ പറയുന്നു. ദേശീയപാത നിർമാണം തുടങ്ങുന്ന സമയത്തുതന്നെ ഇതിന് പദ്ധതിയിട്ടിരുന്നു. കോവിഡ് കാരണമാണ് ഇതിെൻറ നിർമാണം തുടങ്ങാൻ കഴിയാതിരുന്നത്.
3.5 കിലോമീറ്റർ നീളത്തിലാണ് എയർസ്ട്രിപ്പ് നിർമിക്കുക. നിർമാണം കഴിഞ്ഞാൽ അടിയന്തര ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം. നേരത്തെ ടിബറ്റിെൻറ ഭാഗത്ത് ചൈന പുതിയ എയർസ്ട്രിപ്പ് നിർമിക്കുന്നത് സംബന്ധിച്ച് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതും ഇരുരാജ്യങ്ങൾ തമ്മിലെ തർക്കത്തിന് ആക്കം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.