ന്യൂഡൽഹി: പുതിയ സാഹചര്യത്തിൽ ഇന്ത്യയിലെ കോവിഡ് വാക്സിൻ ചിലപ്പോൾ ഫലപ്രദമാവില്ലെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ. പുതിയ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരായ വാക്സിനുകൾ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് വി.കെ.പോളിന്‍റെ പരാമർശം.
വാക്സിനുകൾ ആവശ്യാനുസരണം പരിഷ്കരിക്കാനുള്ള സാഹചര്യമുണ്ടാവണം. എല്ലാ വർഷവും വാക്സിൻ പരിഷ്കരിക്കേണ്ടി വന്നേക്കാമെന്നും പറഞ്ഞു. കോവിഡിന്‍റെ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് വി.കെ പോളിന്‍റെ നിർണായക പരാമർശം പുറത്ത് വന്നിരിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ മൂന്ന് കോവിഡ് വാക്സിനുകളാണ് പ്രധാനമായും നൽകുന്നത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നീ വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. നേരത്തെ ഒമിക്രോണിനെതിരെ കോവിഡ് വാക്സിൻ ഫലപ്രദമാവില്ലെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.