അഗർതല: ലോകത്തുനിന്നു തുടച്ചുനീക്കപ്പെട്ട കമ്യൂണിസ്റ്റുകളും ഇന്ത്യയിൽ ഉന്മൂലനം ചെയ്യപ്പെട്ട കോൺഗ്രസുമാണ് തങ്ങളുടെ എതിരാളികളെന്നും ത്രിപുരയിൽ ഇടതുഭരണം അവസാനിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നും പാർട്ടി അധ്യക്ഷൻ അമിത് ഷാ.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ അധികാരം പിടിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ‘പരിവർത്തൻ യാത്ര’യുടെ ഉദ്ഘാടനത്തിനായി സംസ്ഥാനത്ത് എത്തിയതായിരുന്നു അമിത് ഷാ. 2013ൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 50ൽ 47 സീറ്റുകളിലും കെട്ടിവെച്ച കാശുപോയ ബി.ജെ.പിക്ക് 2014നുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെയും രണ്ടാമതെത്താനായതാണ് പ്രതീക്ഷ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.