ന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നൽകിയ നിർദേശം ‘ദ വയർ’ ഒാൺലൈൻ പോർട്ടൽ തള്ളി. ജയ് ഷാക്കെതിരെ തങ്ങൾ പൊതുജന താൽപര്യാർഥം പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാപരമാണെന്നും ‘ദ വയർ’ വ്യക്തമാക്കി.
കേവലം ഒരുവർഷംകൊണ്ട് ജയ് ഷായുടെ കമ്പനി 16,000 മടങ്ങ് ലാഭമുണ്ടാക്കിയ വാർത്ത പ്രസിദ്ധീകരിച്ചതിനാണ് ലേഖിക രോഹിണി സിങ്, എഡിറ്റോറിയൽ ബോർഡിലുള്ള എം.കെ. വേണു, സിദ്ധാർഥ് വരദരാജൻ തുടങ്ങിയവർക്കെതിരെ ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഇതിന്മേലുള്ള നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ‘വയർ’ സുപ്രീംകോടതിയെ സമീപിച്ചത്. അഹ്മദാബാദിലെ വിചാരണ കോടതിയും ഗുജറാത്ത് ഹൈകോടതിയും ഇൗ ആവശ്യം തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയിലെ ഹരജി.
ഇൗ മാസം 12ന് കേസ് പരിഗണിച്ചപ്പോൾ ഇൗ കേസ് കേൾക്കാൻ സമയമില്ലെന്നും മറ്റൊരു ബെഞ്ചിലേക്ക് മാറ്റുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നുെവങ്കിലും കേസ് ബുധനാഴ്ച വീണ്ടും ഇതേ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു. അപ്പോഴാണ് ബെഞ്ച് ഒത്തുതീർപ്പ് സാധ്യത ആരാഞ്ഞത്. കോടതിക്ക് പുറത്തു ഒത്തുതീർക്കാൻ തെൻറ കക്ഷിക്ക് തുറന്ന മനസ്സാണുള്ളതെന്ന് ജയ് ഷായുടെ അഭിഭാഷകൻ മറുപടിനൽകി. എന്നാൽ, ഒത്തുതീർപ്പിനില്ലെന്ന് ‘വയർ’നുവേണ്ടി ഹാജരായ അഡ്വ. നിത്യ രാമകൃഷ്ണ വ്യക്തമാക്കി. ജയ് ഷാക്കെതിരെ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാപരമാണ്.
പൊതുജന താൽപര്യാർഥമാണ് അത് പ്രസിദ്ധീകരിച്ചതെന്നും അവർ പറഞ്ഞു. ഇക്കാര്യം ട്വീറ്റ് ചെയ്ത ‘വയർ’ സ്ഥാപകരിലൊരാളായ മുതിർന്ന മാധ്യമ പ്രവർത്തകൻ അതിലെന്താണ് ഒത്തുതീർക്കാനുള്ളതെന്ന് വ്യക്തമല്ലെന്ന് ട്വിറ്ററിൽ കുറിച്ചു. തുടർന്ന് കേസ് മാറ്റിവെച്ച സുപ്രീംകോടതി ഗുജറാത്ത് കോടതിയിൽ മാനനഷ്ടക്കേസിലെ തുടർനടപടികൾക്കുള്ള ഇടക്കാല സ്േറ്റ തുടരാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.