ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച അര്‍ധരാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് ബാധിതനായിരുന്ന അമിത് ഷാ ഗുരുഗ്രാമിലെ മെദന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 14ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതോടെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു.
ആശുപത്രിവിട്ടശേഷം അദ്ദേഹത്തിന് തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് കോവിഡാനന്തര പരിചരണത്തിനായി ഷായെ എയിംസിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് മീഡിയ, പ്രോട്ടോക്കോൾ ഡിവിഷൻ ചെയർപേഴ്‌സൺ ഡോ. ആരതി വിജ് പറഞ്ഞു.
എയിംസിൽ ഡോ.രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമിത് ഷായെ പരിചരിക്കുന്നത്. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിൽ നിന്ന് തെൻറ ജോലി തുടരുന്നുണ്ടെന്നും ഡോ. ആരതി വിജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.