ന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയത്തിൽ ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതി പക്ഷ പാർട്ടി നേതാക്കളുമായി വാക്കേറ്റം. ജമ്മു-കശ്മീരിെൻറ മൂന്നിലൊന്ന് ഇന്ന് ഇന്ത് യക്കൊപ്പമില്ലാത്തതിന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും കോൺഗ്രസുമാണ് കാ രണമെന്ന അമിത് ഷായുടെ പരാമർശമാണ് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയത്. ഇന്ത്യൻ സേന പാകിസ്താൻ സേനയെ ഒതുക്കിയ നേരത്ത് വെടിനിർത്തൽ പ്രഖ്യാപിക്കുകയാണ് നെഹ്റു ചെയ്തതെന്ന്, തെൻറ വാദം ന്യായീകരിച്ച അമിത് ഷാ പറഞ്ഞു. പേരു പറയുന്നതാണ് പ്രതിപക്ഷത്തിന് പ്രശ്നമെങ്കിൽ ആദ്യ പ്രധാനമന്ത്രി എന്നുമാത്രം പറയാം. എന്നാൽ, യാഥാർഥ്യം ഇതാണ്.
ജമ്മു-കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടുന്നത് പ്രത്യേക സാഹചര്യങ്ങളിലാണ്. അത് 356ാം ഭരണഘടന വകുപ്പിെൻറ ലംഘനമാണെന്ന് കോൺഗ്രസ് പറയുന്നു. ഇന്ത്യയിൽ 132 തവണ 356ാം വകുപ്പു പ്രയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് സർക്കാറുകളാണ് ഇതിൽ 93 തവണയും വകുപ്പ് ഉപയോഗിച്ചത്. എന്നിട്ട് ഇപ്പോൾ 356ാം വകുപ്പ് എങ്ങനെ ഉപയോഗിക്കണമെന്ന് അവർ മറ്റുള്ളവരെ പഠിപ്പിക്കുകയാണ്. ബി.ജെ.പിയും പി.ഡി.പിയുമായി ഉണ്ടാക്കിയ ഏച്ചുകെട്ടിയ ബന്ധത്തിെൻറ തുടർച്ചയാണ് രാഷ്ട്രപതി ഭരണമെന്ന് കോൺഗ്രസിലെ മനീഷ് തിവാരി കുറ്റപ്പെടുത്തി. കശ്മീർ ജനതയുടെ അന്യതാബോധം വർധിപ്പിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാറിൽനിന്ന് ഉണ്ടാകുന്നതെന്ന് നാഷനൽ കോൺഫറൻസിലെ ഹസ്നൈൻ മസൂദി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ക്രമസമാധാന സാഹചര്യം മെച്ചപ്പെട്ടു വരുന്നതായി അമിത് ഷാ പറഞ്ഞു. ആറു മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പു നടത്താനാകുമെന്നാണ് പ്രതീക്ഷ. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം ഭരണഘടന വകുപ്പ് താൽക്കാലിക വ്യവസ്ഥയാണെന്നും സ്ഥിരമല്ലെന്നും അമിത് ഷാ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.