ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എ സഖ്യമാണ് രൂപവത്കരിച്ചിരിക്കുന്നതെന്നും അണ്ണാ ഡി. എം.കെ മുന്നണിയല്ലെന്നും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. കഴിഞ്ഞദിവസം മധുര വിമാനത്താവള ത്തിലെത്തിയ അമിത് ഷാ അണ്ണാ ഡി.എം.കെ കോഒാഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീ ർസെൽവത്തെ വിളിപ്പിച്ചാണ് ഇക്കാര്യമറിയിച്ചത്. എല്ലാ പരിപാടികളും എൻ.ഡി.എയുടെ പേരിലായിരിക്കണമെന്നും ചടങ്ങുകളിൽ അതതിടങ്ങളിലെ എൻ.ഡി.എ നേതാക്കളെ പെങ്കടുപ്പിക്കണമെന്നും ഷാ നിർദേശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനാണ് അമിത്ഷായുടെ വാക്കുകൾ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത്.
കൂടിക്കാഴ്ച പടമെടുക്കാൻ വിഡിയോ-ഫോേട്ടാഗ്രാഫർമാരെ അനുവദിച്ചിരുന്നു. അമിത്ഷാ നിർദേശിക്കുന്നതും ഭവ്യതയോടെയിരുന്ന് പന്നീർസെൽവം കേൾക്കുന്നതും കാണാമായിരുന്നു. മാർച്ച് ഒന്നിന് കാഞ്ചിപുരത്ത് നടക്കുന്ന എൻ.ഡി.എ റാലിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം ഉൾപ്പെടെ മുഴുവൻ ഘടകകക്ഷി നേതാക്കളെയും പെങ്കടുപ്പിക്കണമെന്ന് ഷാ ആവശ്യപ്പെട്ടു.
അണ്ണാ ഡി.എം.കെ, പാട്ടാളി മക്കൾ കക്ഷി എന്നിവരുമായി സഖ്യമുണ്ടാക്കി ദിവസങ്ങൾക്കിടെയാണ് അമിത്ഷായെത്തി ഭരണകക്ഷി നേതാക്കൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണ നടപടികളുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ നൽകിയത്. തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലാണ് മുന്നണി രൂപംകൊള്ളുകയെന്ന് ഒ. പന്നീർസെൽവം പറഞ്ഞുവന്നിരുന്നു. സഖ്യപ്രഖ്യാപനം നടത്തിയ കേന്ദ്രമന്ത്രി പിയൂഷ്ഗോയലും അണ്ണാ ഡി.എം.കെ നേതൃത്വത്തിലാണ് മുന്നണി പ്രവർത്തിക്കുകയെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതിന് കടകവിരുദ്ധമാണ് അമിത്ഷായുടെ പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.