ന്യൂഡൽഹി: ഗുരുനിന്ദ കാട്ടിയതിന് പ്രതിക്കൂട്ടിലായ പശ്ചാത്തലത്തിൽ ബി.ജെ.പി അധ്യക്ഷ ൻ അമിത് ഷാ പാർട്ടിയുടെ സ്ഥാപക നേതാക്കളായ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി എന്നി വരുമായി തിങ്കളാഴ്ച ചർച്ച നടത്തി. സീറ്റ് നിഷേധിച്ചതിനു പുറമെ സ്ഥാനാർഥി നിർണയ ം, പ്രകടന പത്രിക എന്നീ കാര്യങ്ങളിൽ ഇവരുമായി ഒരു കൂടിയാലോചനയും പാർട്ടി നേതൃത്വം നടത്തിയിരുന്നില്ല.
അദ്വാനിക്ക് ഗാന്ധിനഗർ സീറ്റും ജോഷിക്ക് കാൺപുർ സീറ്റും ബി.ജെപി നേരത്തേ നിഷേധിച്ചിരുന്നു. അദ്വാനി ആറുവട്ടം ജയിച്ച ഗാന്ധിനഗറിൽ ഇക്കുറി അമിത് ഷായാണ് സ്ഥാനാർഥി. പല പതിറ്റാണ്ട് ഹിന്ദുത്വ അജണ്ടയിലൂടെ ബി.ജെ.പിയെ നയിച്ച ഇരുവരും ഇപ്പോൾ മാർഗദർശക് മണ്ഡൽ അംഗങ്ങളാണ്. എന്നിട്ടു കൂടി തെരഞ്ഞെടുപ്പു കാര്യങ്ങളിൽ ഒരു റോളുമില്ല. പ്രായത്തിെൻറ പേരുപറഞ്ഞ് നേതാക്കളെ ഒതുക്കിയതിനെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളും സാമൂഹിക മാധ്യമങ്ങളും ശക്തമായ വിമർശനം ഉയർത്തുന്നതിനിടയിലാണ് അമിത് ഷാ ചെന്നുകണ്ടത്.
ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയ ദിവസമായിരുന്നു തിങ്കളാഴ്ച. പത്രിക ഇറക്കുന്നതിനു മുമ്പ് ചെന്നു കാണുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. വൈകീട്ടാണ് ചർച്ച നടന്നത്. മോദി-അമിത് ഷാമാരുടെ നിലപാടുകളിൽ വിട്ടുവീഴ്ചയൊന്നും ഇല്ലെങ്കിലും, പൊതു കാഴ്ചപ്പാട് മാറ്റിയെടുക്കാനുള്ള ശ്രമമെന്ന നിലയിലാണ് ഇരുവരെയും അമിത് ഷാ ചെന്നുകണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.