നിതീഷ്​ കുമാറി​ന്​ എൻ.ഡി.എയിലേക്ക്​ ക്ഷണിച്ച്​ അമിത്​ ഷാ

ബംഗളൂരു: ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്​ എൻ.ഡി.എയിലേക്ക്​ ഒൗദ്യോഗിക ക്ഷണം. ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായാണ്​  മഹാസഖ്യം വിട്ട നിതീഷിനെ  ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക്​ ക്ഷണിച്ചത്​. ​‘ജെ.ഡി.യു അധ്യക്ഷൻ നിതീഷ്​ കുമാറിനെയും അദ്ദേഹത്തി​​െൻറ പാർട്ടിയെയും എൻ.ഡി.എ സഖ്യത്തിലേക്ക്​ ക്ഷണിക്കുന്നുവെന്ന്​’​ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു. 

വെള്ളിയാഴ്​ച നിതീഷ്​കുമാറുമായി അമിത്​ ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറിലെ മഹാസഖ്യത്തിൽ നിന്നും നിതീഷ്​ പിൻമാറിയ ശേഷം ആദ്യമായാണ്​ അമിത്​ ഷായുമായി ​ ചർച്ച നടത്തുന്നത്​. കഴിഞ്ഞ ദിവസം അദ്ദേഹം നരേന്ദ്രമോദിയുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു. 

Tags:    
News Summary - Amit Shah officially invites Nitish Kumar to join NDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.