പുതുച്ചേരി: തന്നെക്കുറിച്ചും ഗാന്ധി കുടുംബത്തെക്കുറിച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് പുതുച്ചേരി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി. നാരായണ സാമി. പ്രധാനമന്ത്രി പുതുച്ചേരിക്ക് നൽകിയ 15,000 കോടി രൂപയിൽനിന്ന് ഒരുപങ്ക് മുഖ്യമന്ത്രി നാരായണസാമി ഗാന്ധി കുടുംബത്തിന് നൽകിയെന്നായിരുന്നു അമിത് ഷായുടെ ആരോപണം.
ഇത് തനിക്കെതിരെയുള്ള ഗുരുതരമായ ആരോപണമാണെന്നും തെളിയിക്കാൻ അമിത്ഷായെ വെല്ലുവിളിക്കുന്നുവെന്നും നാരായണസാമി പറഞ്ഞു. ആരോപണം തെളിയിച്ചില്ലെങ്കിൽ അമിത് ഷാ രാജ്യത്തോടും പുതുച്ചേരിയിലെ ജനങ്ങളോടും മാപ്പ് ചോദിക്കണം. എന്‍റെ പ്രതിച്ഛായയെയും ഗാന്ധി കുടുംബത്തെയും തകർക്കാൻ തെറ്റായ ആരോപണമുന്നയിച്ച ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും സാമി കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാരായണസാമി സർക്കാറിനെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി അട്ടിമറിച്ചത്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.