'ഇത്​ ജനാധിപത്യത്തിന്​ അപമാനകരം'; അർണബ്​ ഗോസ്വാമിയുടെ അറസ്​റ്റിൽ അമിത്​ ഷാ

അർണബ്​ ഗോസ്വാമിയുടെ അറസ്​റ്റ്​ ജനാധിപത്യത്തിന്​ അപമാനകരമെന്ന്​ ആഭ്യന്തരമന്ത്രി അമിത്​ഷാ. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും എതിരേ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണ്​. ഇത്​ വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തി​െൻറ നാലാം സ്​തംഭത്തിനുമെതിരായ ആക്രമണവുമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'കോൺഗ്രസും സഖ്യകക്ഷികളും ജനാധിപത്യത്തെ വീണ്ടും നാണംകെടുത്തി. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും എതിരേ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണ്​. ഇത്​ വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തി​െൻറ നാലാം സ്​തംഭത്തിനുമെതിരായ ആക്രമണമാണ്​. മാധ്യമങ്ങൾക്കെതിരായ ആക്രമണം അടിയന്തിരാവസ്ഥയെ ഓർമ്മപ്പെടുത്തുന്നു'-ഷാ എഴുതുന്നു.

പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, സ്​മൃതി ഇറാനി തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാർ അർണബി​െൻറ അറസ്​റ്റിനെ അപലപിച്ചു. അറസ്റ്റിനെ ലജ്ജാകരമാണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പറഞ്ഞിരുന്നു.

ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അർണബിനെ അറസ്​റ്റ്​ ചെയ്​തത്​. ബുധനാഴ്​ച രാവിലെ അ​ദ്ദേഹത്തിൻെറ വീട്ടിലെത്തിയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കൂടെവരാൻ കൂട്ടാക്കാതിരുന്ന അർണബിനെ ബലം പ്രയോഗിച്ചാണ്​ പൊലീസ്​ വാഹനത്തിൽ കയറ്റിയത്​. ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ ടി.ആർ.പി തട്ടിപ്പുമായി ബന്ധപ്പെട്ട്​ മുംബൈ പൊലീസ്​ കേസെടു​ക്കുകയും റിപ്പബ്ലിക്​ ടി.വിയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.