ഹൈദരാബാദ്: ആളില്ലാത്തതിനെ തുടർന്ന് അമിത് ഷാ തെലങ്കാനയിലെ റാലി റദ്ദാക്കി. കരീം നഗർ, പെഡ്ഡപ്പള്ളി മണ്ഡലങ്ങളിൽ വെള്ളിയാഴ്ച നടത്താനിരുന്ന റാലിയാണ് ജനങ്ങളുട െ പ്രതികരണം മോശമായതിനെ തുടർന്ന് ഒഴിവാക്കിയത്. റാലി റദ്ദാക്കിയ ഷാ ആന്ധ്രയിൽ നിന്നുതന്നെ ഡൽഹിക്കു മടങ്ങി.
ഇരു മണ്ഡലങ്ങളിലും കോളജ് ഗ്രൗണ്ടുകളിലായിരുന്നു സമ്മേളനവും റാലിയും. ഇരു സ്ഥലങ്ങളിലും കുറഞ്ഞ ആളുകളെയേ പ്രാദേശിക നേതാക്കൾക്ക് സംഘടിപ്പിക്കാനായുള്ളൂ. റാലിക്ക് ആളു കുറഞ്ഞതിൽ സംസ്ഥാന നേതാക്കളോട് അമിത് ഷാ ക്ഷുഭിതനായതായാണ് റിപ്പോർട്ടുകൾ.
അതേസമയം, പ്രധാനമന്ത്രിയെ കാണാനായി ഷാ തിരക്കിട്ടു മടങ്ങുകയായിരുന്നുവെന്നാണ് ബി.ജെ.പി ജനറൽ സെക്രട്ടറി മുരളീധരറാവു പറയുന്നത്. ഇൗയിടെ ആന്ധ്രയിലെ ശ്രീകാകുളത്തും സമാന അനുഭവം ഷാക്ക് ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.