ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യെപ്പട്ട് പ്രക്ഷോഭം നടത്തുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചു. ബുധനാഴ്ച സർക്കാറുമായി ചർച്ച നടത്താനിരിക്കെ അതിന് മുമ്പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർഷകരെ ചർച്ചക്ക് വിളിച്ചു. തെരഞ്ഞെടുപ്പ് കാരണം കേരളത്തിൽ ബന്ദുണ്ടായിരുന്നില്ല.
ജയ്പുരിൽ ബന്ദിന് ഐക്യദാർഢ്യവുമായി ഇറങ്ങിയ എൻ.എസ്.യു.ഐ പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും ഏറ്റുമുട്ടി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ കോൺഗ്രസ് നേതാവിെൻറ നേതൃത്വത്തിൽ സമരം നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. രാജ്കോട്ടിലും സബർകാന്തയിലും കല്ലേറുണ്ടായി. ഗുജറാത്തിൽ എ.പി.എം.സി മാർക്കറ്റുകൾ പല ജില്ലകളിലും അടഞ്ഞുകിടന്നു. ഗുജറാത്തിലുടനീളം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഡൽഹിയിൽ അതിർത്തികൾ കർഷകർ സ്തംഭിപ്പിച്ചു. ഓട്ടോ ടാക്സി യൂനിയനുകൾ പണിമുടക്കി. കർഷകർക്ക് പിന്തുണയുമായി ഇറങ്ങിയ ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കി. ഇടതുനേതാക്കളായ കെ.കെ. രാഗേഷ് എം.പി, പി. കൃഷ്ണപ്രസാദ്, മരിയം ധവാലെ, വിക്രം സിങ് അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. അതിർത്തിയിലേക്ക് പോകാൻ പൊലീസ് സമ്മതിച്ചില്ലെന്ന് കെജ്രിവാൾ പറഞ്ഞു.
എന്നാൽ കെജ്രിവാളിനെ തടഞ്ഞിട്ടില്ലെന്ന് ഡൽഹി നോർത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണർ ആേൻറാ അൽഫോൻസ് അവകാശപ്പെട്ടു. അണ്ണാ ഹസാരെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഏകദിന ഉപവാസം അനുഷ്ഠിച്ചു. സംഘ്പരിവാർ അനുകൂല ഭാരതീയ കിസാൻ സംഘ് ബന്ദിനെ പിന്തുണച്ചു.
മഹാരാഷ്്ട്രയിൽ കർഷകരും ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി പ്രവർത്തകരും ട്രെയിൻ തടഞ്ഞു. ഹരിയാനയിലെ ഹിസാർ - ജിണ്ട് ദേശീയപാത കർഷകർ സ്തംഭിപ്പിച്ചു. ഹരിയാന റോഡ്വേയ്സ് തൊഴിലാളികൾ ഗതാഗാതം സ്തംഭിപ്പിച്ചു. പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഇടതുപക്ഷത്തിനും കോൺഗ്രസിനുമൊപ്പം ബന്ദിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.