അമൃത്പാൽ സിങ്ങിന്റെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞു

അമൃത്സർ: ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗറിനെ വിമാനത്താവളത്തിൽ തടഞ്ഞു. ഇമിഗ്രേഷൻ അധികൃതരാണ് കൗറിനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. ലണ്ടനിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നടപടി. നിലവിൽ കൗറിനെ ഇമിഗ്രേഷൻ അധികൃതർ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. ഈ വർഷം ഫെബ്രുവരിയിലാണ് അമൃത്പാൽ സിങ്ങും യു.​കെ പൗരയായ കിരൺദീപ് കൗറും വിവാഹിതരായത്.

അമൃത്പാലിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി കിരൺദീപും ഇന്ത്യയിൽ തുടരണമെന്ന് പൊലീസ് അറിയിച്ചിരുന്നു. നിലവിൽ കിരൺദീപിനെതിരെ ഇന്ത്യയിൽ കേസുകളൊന്നുമില്ല. എങ്കിലും കരുതൽ നടപടിയുടെ ഭാഗമായാണ് അവരെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് വിവരം.

അതേസമയം, അമൃത്പാലിനെ പിടിക്കാനുള്ള നടപടികൾ ഇനിയും വിജയത്തിലെത്തിയിട്ടില്ല. അമൃത്പാലിന്റെ പല അനുയായികളേയും അറസ്റ്റ് ചെയ്തെങ്കിലും ഖാലിസ്ഥാനി നേതാവിലേക്ക് എത്താൻ ഇനിയും ​പൊലീസിന് കഴിഞ്ഞിട്ടില്ല. പല ഘട്ടത്തിലും വേഷം മാറി അമൃത്പാൽ സിങ് പഞ്ചാബ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Amritpal Singh’s wife held for questioning at Amritsar airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.