അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. അനന്ത്നാഗ് ജില്ലയിലെ കൊകർനാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
മൂന്നു ലഷ്കർ ഇ തയ്ബ ഭീകരരെ സുരക്ഷാസേന വളഞ്ഞതായി കശ്മീർ ഐ.ജി വിജയ് കുമാർ പറഞ്ഞു. ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയിൽ പത്രാഡ പഞ്ചായത്തിലെ വനമേഖലയിൽ സംശയാസ്പദ സാഹചര്യത്തിൽ ചിലരെ കണ്ടതായി പ്രദേശവാസികൾ പൊലീസിന് വിവരം കൈമാറിയിരുന്നു. ഇതേ തുടർന്ന് വനമേഖല വളഞ്ഞ് സംയുക്തസേന തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.