പിതാവ്​​ മകനെ ചുറ്റിക കൊണ്ട്​ തലക്കടിച്ച്​ കൊന്നു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​

വിശാഖപട്ടണം: കാർ പാർക്കിങ്​ ഏരിയയിൽ സ്​റ്റൂളിൽ പിന്‍തിരിഞ്ഞിരുന്ന് ഏതോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മകനെ പുറകിലൂടെയെത്തിയ പിതാവ്​ ചുറ്റികകൊണ്ട്​ തലക്കടിച്ച്​ കൊല്ലുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശിലെ തീരദേശനഗരമായ വിശാഖപട്ടണത്തിലാണ്​ നാടിനെ നടുക്കിയ കൊലപാതകം നടന്നത്​. സ്വത്ത്​ തർക്കത്തി​െൻറ പേരിൽ വീരരാജു എന്നയാൾ മകൻ ജലരാജുവിനെ(40) തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിയായ വീരരാജു പൊലീസില്‍ കീഴങ്ങി.

വീടി​െൻറ കാര്‍പാര്‍ക്കിങ് ഏരിയയിൽ സ്​റ്റൂളില്‍ പിൻതിരിഞ്ഞിരിക്കുന്ന മകന്‍ ജലരാജുവി​െൻറ അരികിലെത്തിയ വീരരാജു മകൻെറ തലയില്‍ ചുറ്റിക കൊണ്ട്​ ആഞ്ഞടിക്കുന്നത്​ ദൃശ്യത്തിൽ വ്യക്തമാണ്​. അടിയേറ്റ്​ തറയിലേക്ക് വീണ മകനെ ഇയാൾ വീണ്ടും ചുറ്റിക കൊണ്ടടിക്കുന്നതും നിലത്താകെ ചോര പരന്നൊഴുകുന്നതും ദൃശ്യത്തിൽ കാണാം.

സ്വത്തുസംബന്ധിച്ച് ഇരുവര്‍ക്കുമിടയിൽ നീണ്ടകാലമായി തർക്കം നിലനിന്നിരുന്നു. കൃത്യത്തിനു ശേഷം പൊലീസിന് മുന്നില്‍ സ്വമേധയാ കീഴടങ്ങിയ വീരരാജുവിനെതിരെ കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്തതായും വിശാഖപട്ടണം വെസ്റ്റ് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.