പരീക്ഷയിൽ മാർക്ക് കുറഞ്ഞു; രണ്ടു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

കാ​ക്കി​നാ​ഡ: പ​ഠ​ന നി​ല​വാ​രം മോ​ശ​മാ​യ​തി​നാ​ൽ ര​ണ്ടു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ് തൂ​ങ്ങി​മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​നാ​ഡ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഒ.​എ​ൻ.​ജി.​സി ജീ​വ​ന​ക്കാ​ര​ൻ വി. ​ച​ന്ദ്ര കി​ഷോ​ർ (37) ആ​ണ് ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത്. കു​ട്ടി​ക​ളെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ല​പ്പെ​ടു​ത്തി​യാ​ണ് ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത്. മ​ത്സ​രാ​ധി​ഷ്ഠി​ത ലോ​ക​ത്ത് മ​ക്ക​ൾ പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്ക​മാ​യ​തി​ൽ ഇ​ദ്ദേ​ഹം ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിൽ കുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ‘‘ശക്തമായ മത്സരം നടക്കുന്ന ലോകത്ത് കുട്ടികൾ പഠനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരുമെന്ന് അയാൾ ഭയപ്പെട്ടു. ആ ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത്’’ – പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചന്തയിൽ പോയിരുന്ന കുട്ടികളുടെ മാതാവാണ് തിരിച്ചെത്തിയപ്പോൾ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡ‍ോക്ടർമാർ‌ മരണം സ്ഥിരീകരിച്ചു. ഒളിവിൽ പോയ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതി നൽകി. ഒരു ദിവസത്തിനുശേഷം, പിതാവിന്റെ മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി.

Tags:    
News Summary - Andhra Man Kills Sons For 'Poor Academic Performance', Dies By Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.