Representational Image
സംഭൽ: ചന്ദൗസിയിലെ വാരിസ് നഗർ പ്രദേശത്തെ മുനിസിപ്പൽ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ച് പള്ളിക്കും 33 വീടുകൾക്കും നോട്ടീസ് അയച്ച് അധികൃതർ.
കൈയേറ്റത്തെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും തിങ്കളാഴ്ച സ്ഥലം പരിശോധിച്ചതിന് പിന്നാലെയാണ് നടപടി.
ഭൂമിയുടെ രേഖകൾ കൈവശമുണ്ടെന്നും നിയമപരമായാണ് ഭൂമി വാങ്ങിയതെന്നും താമസക്കാർ പറഞ്ഞു. റവന്യൂ വിഭാഗം രേഖകൾ പരിശോധനക്കായി ശേഖരിച്ചതായി ചന്ദൗസി തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.