ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ-ഇന്ത്യൻ സംവരണം അവസാനി പ്പിക്കുന്നതിനും പട്ടികജാതി-വർഗ സംവരണം 10 വർഷത്തേക്കുകൂടി തുടരുന്നതിനുമുള്ള ഭരണഘടന ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
പട്ടികവിഭാഗ സംവരണം തുടരുന്നതിനെ പ്രതിപക്ഷ പാർട്ടികളും പിന്താങ്ങിയപ്പോൾ ആംഗ്ലോ-ഇന്ത്യൻ സംവരണം അവസാനിപ്പിക്കുന്നതിനെ വിവിധ പാർട്ടികൾ എതിർത്തു. തുല്യതക്കുള്ള അവസരം എടുത്തുകളയുകയാണ് ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ, രാജ്യത്ത് ആംഗ്ലോ-ഇന്ത്യക്കാരുടെ എണ്ണം 296 മാത്രമായി ചുരുങ്ങിയിരിക്കേ, ലോക്സഭയിൽ രണ്ടു സീറ്റ് സംവരണം ചെയ്യുന്നതിെൻറ യുക്തി നിയമമന്ത്രി രവിശങ്കർ പ്രസാദ് ചോദ്യം ചെയ്തു.
ആംഗ്ലോ-ഇന്ത്യക്കാരുടെ അവകാശങ്ങൾക്കുമേൽ കത്തിവെക്കുന്ന കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ലോകത്തിലെ അഞ്ചുലക്ഷം വരുന്ന ആംഗ്ലോ-ഇന്ത്യൻ വംശജരിൽ രണ്ടു ലക്ഷത്തിലധികം ഇന്ത്യയിലാണെന്ന വസ്തുത മറച്ചുെവച്ച് മന്ത്രിസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിൽ മാത്രം 10,000ത്തിൽപരം ആംഗ്ലോ-ഇന്ത്യൻ വംശജരുണ്ട്.
ആംഗ്ലോ-ഇന്ത്യന്‍ സമൂഹത്തിെൻറ പിന്നാക്കാവസ്ഥ വെളിപ്പെടുത്തുന്നതാണ് 2013ലെ കേന്ദ്ര സര്‍ക്കാറിെൻറ പഠന റിപ്പോട്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പൗരത്വം നല്കുന്നതില് ചില വിഭാഗങ്ങളെ ഒഴിവാക്കുന്നതുപോലെ നിയമനിർമാണ സഭകളില്‍നിന്ന് ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധികളെ ഒഴിവാക്കുന്നത് സാമൂഹികനീതിയുടെ ലംഘനമാണെന്നും പ്രേമചന്ദ്രന് പറഞ്ഞു. 543 അംഗ ലോക്സഭയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ആംഗ്ലോ-ഇന്ത്യൻ പോലും ഇല്ലെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.