ന്യൂഡൽഹി: നജീബ് ജങ് രാജി വെച്ച ഒഴിവിൽ ഡൽഹിയുടെ പുതിയ ലെഫ്റ്റൻറ് ഗവർണറായി അനിൽ ബയ്ജാൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.രോഹിണിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ബുധനാഴ്ചയാണ് ബയ്ജാലിനെ ഡൽഹി ലെഫ്റ്റൻറ് ഗവർണറായി തെരഞ്ഞെടുത്തത്. വാജ്പേയ് സർക്കാരിെൻറ കാലത്ത് അഭ്യന്തര സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. 1969 െഎ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ബയ്ജാൽ.
സർക്കാരിനൊപ്പം ചേർന്ന് ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞക്ക് ശേഷം അദ്ദേഹം പറഞ്ഞു. നജീബ് ജങ് ഡിസംബർ 22നാണ് ഡൽഹി ലെഫ്റ്റൻറ് ഗവർണർ സ്ഥാനം രാജിവെച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നജീബ് ജങും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ നില നിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.