representational image

തെരുവ് നായയെ പെട്രോൾ ഒഴിച്ചു കത്തിച്ച് കോളജ് വിദ്യാർഥി; രക്ഷകനായി പാൽ കച്ചവടക്കാരൻ

ലഖ്നോ: തെരുവുനായയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കോളജ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ സദർ ബസാറിലാണ് ഞെട്ടിക്കുന്ന സംഭവം. നായ സ്ഥിരമായി കുരക്കുന്നതിൽ അസ്വസ്ഥനായതോടയാണ് യുവാവിന്‍റെ ക്രൂരത.

ദേവേഷ് അഗർവാൾ എന്ന 20 കാരനെ പൊലീസ് പിന്നീട് പിടികൂടി. നായക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. സംഭവം നേരിൽ കണ്ട മുകേഷ് കുമാർ എന്ന പാൽ കച്ചവടക്കാരനാണ് നായയെ സാഹസികമായി രക്ഷിച്ചത്. താൻ ധരിച്ച ജാക്കറ്റ് ഊരിമാറ്റി നായയുടെ ദേഹത്തിട്ടാണ് അദ്ദേഹം തീ അണച്ചത്.

തുടർന്ന് നായയെ ചികിത്സക്കായി പ്രാദേശത്തെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. മുകേഷ് കുമാറും പ്രദേശവാസിയായ രവീന്ദ്ര ഭരദ്വാജും ചേർന്നാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തത്.

തെരുവ്നായ സ്ഥിരമായി കുരക്കുന്നതിൽ ദേഷ്യപ്പെട്ടാണ് കൃത്യം ചെയ്തതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി സദർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജയ് കിഷോർ പറഞ്ഞു.

Tags:    
News Summary - Animal cruelty: Annoyed by barking, UP man sets stray dog on fire using petrol, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.