മുംബൈ: കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ മഹാരാഷ്ട്ര വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസം മാത്രം 13,000ത്തിൽ കൂടുതൽ പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന വർധനയിൽ ഒന്നാം സ്ഥാനത്താണ് മഹാരാഷ്ട്ര. ഇതോടെയാണ് രോഗബാധ പിടിച്ചുനിർത്താൻ ലോക്ഡൗൺ ഉൾപ്പടെയുള്ള നടപടികളിലേക്ക് മഹാരാഷ്്ട്ര നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ശിവസേന മുഖപത്രമായ സാമ്നയും ഇതുസംബന്ധിച്ച സൂചന നൽകി. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കണം. ലോക്ഡൗണും ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുമെന്ന് സാമ്ന എഡിറ്റോറിയലിൽ പറയുന്നു.
നേരത്തെ ജനങ്ങൾ ജനങ്ങൾ സർക്കാറിനോട് സഹകരിച്ചില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.